സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് താഴേക്ക്; സ്വര്‍ണവില 47,000ല്‍ താഴെ 

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
ഫോട്ടോ: എക്‌സ്പ്രസ്‌
ഫോട്ടോ: എക്‌സ്പ്രസ്‌

കൊച്ചി: സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപ ഇടിഞ്ഞ സ്വര്‍ണവില 47,000ല്‍ താഴെ എത്തി. 46,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

ഇന്നലെ 47,120 രൂപയായി കുതിച്ച് ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഈ മാസം നാലിനാണ് ആദ്യമായി  സ്വര്‍ണവില 47,000 കടന്നത്. തുടര്‍ന്ന് 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നിടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 1800 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com