വിളിക്കാന്‍ ഇനി കോൺടാക്റ്റുകൾ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട, പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പർ നിങ്ങൾക്ക് കോളിങ് ഷോട്ട്‌കട്ട് ഓപ്‌ഷനിൽ ഉൾപ്പെടുത്തിയാൽ ആ വ്യക്തിയുടെ നമ്പർ സ്വമേധയ നിങ്ങളുടെ ഹോം സ്‌ക്രീനിൽ സേവ് ആകും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നി ഓരോ തവണയും കോൺടാക്റ്റ് ലിസ്റ്റിൽ പോയി വ്യക്തികളുടെ നമ്പർ തെരഞ്ഞ് ബുദ്ധിമുട്ടേണ്ടെന്ന് വാട്‌സാപ്പ്. കോളിങ് ഷോട്ട്കട്ട് ഫീച്ചർ അപ്‌ഡേറ്റ് ചെയ്ത് വാട്‌സാപ്പ്.

ഈ ഫീച്ചർ പ്രകാരം, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പർ നിങ്ങൾക്ക് കോളിങ് ഷോട്ട്‌കട്ട് ഓപ്‌ഷനിൽ ഉൾപ്പെടുത്തിയാൽ ആ വ്യക്തിയുടെ നമ്പർ സ്വമേധയ നിങ്ങളുടെ ഹോം സ്‌ക്രീനിൽ സേവ് ആകും. ഇതിലൂടെ ആവർത്തിച്ച് കോൺടാക്റ്റ് ലിസ്റ്റിൽ പോയി നമ്പർ എടുക്കുന്ന രീതിയിൽ നിന്നു അനായാസം കോൾ ചെയ്യാൻ കഴിയും.

പുതിയ ഫീച്ചർ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിന്റെ അടുത്ത അപ്ഡേറ്റഡ് വേർഷനിൽ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ അസ്വദിക്കാം. നേരത്തെ ഒർജിനൽ ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങൾ വാട്‌സാപ്പിലൂടെ അയക്കാനുള്ള ഓപ്ഷനും ആപ്ലിക്കേഷൻ കൊണ്ടുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com