പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ വില്‍പ്പന ഇടിഞ്ഞു; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഡെല്ലും, 6650 പേര്‍ ഭീഷണിയില്‍ 

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും ജീവനക്കാരെ പിരിച്ചുവിടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും ജീവനക്കാരെ പിരിച്ചുവിടുന്നു. വിപണിയില്‍ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഏകദേശം 6650 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്.

ആഗോളതലത്തില്‍ കമ്പനിയുടെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകതയില്‍ ഇടിവ് വന്നതായി കോ-ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. വിപണിയിലെ സാഹചര്യങ്ങള്‍ ഭാവിയും അനിശ്ചിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം തൊഴില്‍ശേഷിയുടെ അഞ്ചുശതമാനം ആളുകളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

2022ലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ നിന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com