റുപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കാം; സൗകര്യമൊരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്

നിലവില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുമായാണ് യുപിഐയെ ബന്ധിപ്പിക്കുന്നത്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

മുംബൈ: റൂപേ ക്രെഡിറ്റ് കാര്‍ഡിനെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സുമായി (യുപിഐ) ബന്ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. ഇത്തരത്തില്‍ സംവിധാനം ഒരുക്കുന്ന സ്വകാര്യ മേഖലയിലെ ആദ്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി.

നിലവില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുമായാണ് യുപിഐയെ ബന്ധിപ്പിക്കുന്നത്. ഇടപാടു നടത്തുമ്പോള്‍ എസ്ബി അക്കൗണ്ടില്‍നിന്നു പണം ഡെബിറ്റ് ആവും. പുതിയ സംവിധാനം വരുന്നതോടെ ക്രെഡിറ്റ് കാര്‍ഡില്‍നിന്നാവും യുപിഐ ഇടപാടിലെ പണം ഡെബിറ്റ് ആവുന്നത്. 

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പുതിയ സംവിധാനം വഴിവയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്ത്യ മേധാവി പരാഗ് റാവു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com