ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാം; ഇപിഎഫ്ഒ ഉത്തരവിറക്കി 

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും  ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും  ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാം. ഇതുസംബന്ധിച്ച് ഇപിഎഫ്ഒ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അനുവദിച്ച നാലുമാസ കാലാവധിയായ മാര്‍ച്ച് മൂന്നിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഇപിഎഫ്ഒയുടെ നടപടി.

2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇപിഎഫ്ഒ ഉത്തരവ് ഇറക്കിയത്. ഇവര്‍ക്ക് ഓപ്ഷന്‍ നല്‍കുന്നതിന് ഉടന്‍ തന്നെ ഓണ്‍ലൈനില്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ശനിയാഴ്ച അവസാനിച്ച കഴിഞ്ഞ ആഴ്ചയില്‍ ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയ്ക്ക് കത്തുനല്‍കിയിരുന്നു.

ഓപ്ഷന്‍ നല്‍കാതെ 2014ന് സെപ്തംബറിനുമുമ്പ് വിരമിച്ചവര്‍ക്കും അതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കുംമാത്രമാണ് സുപ്രീംകോടതി വിധിപ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന് അവകാശമില്ലാത്തത്. ഓപ്ഷന്‍ നല്‍കി 2014 സെപ്തംബറിനു മുമ്പായി വിരമിച്ചവര്‍, ഓപ്ഷന്‍ നല്‍കാതെ തന്നെ 2014 സെപ്തംബറിനുശേഷം വിരമിച്ചവര്‍, 2014 സെപ്തംബറിനുമുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നല്‍കാന്‍ അവസരമൊരുക്കണമെന്നാണ് നവംബറിലെ സുപ്രീംകോടതി വിധി. ഓപ്ഷന്‍ നല്‍കാന്‍ നാലുമാസ സമയപരിധിയും കോടതി അനുവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com