എവിടെ നിക്ഷേപിക്കണം?; എസ്ബിഐ, പോസ്റ്റ് ഓഫീസ് നിക്ഷേപ നിരക്കുകള്‍ തമ്മില്‍ ഒരു താരതമ്യം  

റിപ്പോനിരക്ക് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി പലിശനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എല്ലാ പ്രമുഖ ബാങ്കുകളും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റിപ്പോനിരക്ക് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി പലിശനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എല്ലാ പ്രമുഖ ബാങ്കുകളും. ശരാശരി അഞ്ചുശതമാനത്തില്‍ നിന്ന് ഏഴുശതമാനത്തിന് മുകളിലേക്കാണ് പലിശനിരക്ക് ഉയര്‍ത്തിയത്. 

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് അടക്കമുള്ള പ്രമുഖ ബാങ്കുകളാണ് പ്രധാനമായി നിരക്ക് ഉയര്‍ത്തിയത്. ബാങ്ക് നിക്ഷേപത്തിന് പുറമേ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. മൂന്ന് മാസം കൂടുമ്പോഴാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിന്റെ നിരക്ക് പുനഃപരിശോധിക്കുന്നത്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നെങ്കില്‍ നിരക്ക് ഉയര്‍ത്താം അല്ലെങ്കില്‍ നിരക്ക് കുറയ്ക്കാം. ചില സമയങ്ങളില്‍ നിരക്കില്‍ മാറ്റം വരുത്താറില്ല. 

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം പോലെ തന്നെയാണ്. ഒരു വര്‍ഷം കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. അഞ്ചുവര്‍ഷം കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് ഏഴുശതമാനമാണ്. എസ്ബിഐയുടെയും പോസ്റ്റ് ഓഫീസിന്റെയും നിക്ഷേപനിരക്കുകള്‍ തമ്മിലുള്ള താരതമ്യം ചുവടെ:

പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് നിരക്ക്:

ഒരു വര്‍ഷം ( ഒരു വര്‍ഷം കാലാവധി)- 6.6 ശതമാനം 

2 വര്‍ഷം - 6.8

3 വര്‍ഷം- 6.9

5 വര്‍ഷം - 7.0


എസ്ബിഐ സ്ഥിരനിക്ഷേപ നിരക്ക്:


ഏഴു ദിവസം മുതല്‍ 45 ദിവസം വരെ- 3 ശതമാനം

46 ദിവസം മുതല്‍ 179 ദിവസം വരെ - 4.5 ശതമാനം

180 ദിവസം മുതല്‍ 210 ദിവസം വരെ- 5.25 ശതമാനം

211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ- 5.75

ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെ- 6.8

400 ദിവസത്തെ പ്ലാന്‍- 7.10 ശതമാനം

രണ്ടു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ- 7 ശതമാനം

മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷത്തില്‍ താഴെ- 6.5

അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ - 6.5

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com