സ്വര്‍ണവില കുറഞ്ഞു; 40,000ന് മുകളില്‍ തന്നെ 

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം 40,480 രൂപയായി ഉയര്‍ന്ന് ഡിസംബറിലെ ഏറ്റവും ഉയര്‍ന്നനിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില താഴ്ന്നത്. ഡിസംബര്‍ ഒന്നിന് 39000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളില്‍ ഘട്ടംഘട്ടമായി വില ഉയരുന്നതാണ് ദൃശ്യമായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com