'ഇലക്ട്രിക് വാഹന ലോകത്ത് ഇനി ഞങ്ങളുമുണ്ട്', വരവറിയിച്ച് മാരുതി; ഹ്യുണ്ടായ് അയോണിക് അഞ്ച് പുറത്തിറക്കി, ഓട്ടോ എക്‌സ്‌പോയ്ക്ക് തുടക്കം

കോവിഡിനെ തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്ക് വര്‍ണാഭമായ തുടക്കം
മാരുതി ഇവിഎക്‌സ്, IMAGE CREDIT: Auto Expo
മാരുതി ഇവിഎക്‌സ്, IMAGE CREDIT: Auto Expo

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്ക് വര്‍ണാഭമായ തുടക്കം. മാരുതി ഇവിഎക്‌സ് എന്ന കോഡ് നെയിമില്‍ നിര്‍മിക്കുന്ന എസ്യുവി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹനരംഗത്ത് ചുവടുറപ്പിച്ചു. മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ അയോണിക് അഞ്ച് പുറത്തിറക്കി.

കാര്‍ വില്‍പ്പന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആണെങ്കിലും ഇലക്ട്രിക് വാഹന വിപണിയില്‍ നാളിതുവരം മാരുതിക്ക് സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ഇലക്ട്രിക് വാഹന വിപണിയുടെ 84 ശതമാനവും കൈയാളുന്നത് ടാറ്റാ മോട്ടേഴ്‌സ്. ഈ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹന രംഗത്തും വെല്ലുവിളി സൃഷ്ടിക്കുമെന്ന സൂചന നല്‍കിയാണ് പുതിയ മിഡ് സൈസ് എസ് യുവി മാരുതി അവതരിപ്പിച്ചത്.

2025 ഓടേ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്.  സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. 60 കിലോ വാട്ട് ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ കഴിയും വിധമാണ് സാങ്കേതികവിദ്യ ഒരുക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാര്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. 44.95 ലക്ഷമാണ് അയോണിക് അഞ്ചിന്റെ അടിസ്ഥാന വില. ഒറ്റ ചാര്‍ജില്‍ 613 കിമീ വാഹനം സഞ്ചരിക്കും. ബിയോണ്‍ഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടായ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5.

ഫ്യുച്ചറിസ്റ്റിക് ഡിസൈനാണ് അയോണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മുന്‍ഭാഗവും അലോയ് വീലുകളും പിന്‍ഭാഗവുമുണ്ട് കാറിന്. ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. ജനുവരി 18 വരെയാണ് എക്‌സ്‌പോ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com