മാരുതി സുസുക്കി ജിംനി, പിടിഐ
മാരുതി സുസുക്കി ജിംനി, പിടിഐ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഫ് റോഡ് യാത്രയ്ക്ക് 'കരുത്തുറ്റ' ജിംനി; കോംപാക്ട് എസ് യുവിയില്‍ ഫ്രോങ്ക്‌സ്, മാരുതിയുടെ രണ്ടു പുതിയ മോഡലുകള്‍ 

ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2023ല്‍ രണ്ട് എസ് യുവികള്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2023ല്‍ രണ്ട് എസ് യുവികള്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഓഫ് റോഡ് സെഗ്മെന്റില്‍ ജിംനിയും സ്‌പോര്‍ട്ടി കോംപാക്ട് സെഗ്മെന്റില്‍ ഫ്രോങ്ക്‌സുമാണ് മാരുതി അവതരിപ്പിച്ചത്. ഇന്ന് തന്നെ ഇരു മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 

മഹീന്ദ്ര ഥാര്‍ ഒറ്റക്ക് വിലസുന്ന എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്മെന്റിലേക്കാണ് അഞ്ച് ഡോറുകളുള്ള ജിംനി എത്തിയിരിക്കുന്നത്. വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ നെക്‌സ ഡീലര്‍ഷിപ്പിലൂടെയോ പ്രീബുക്ക് ചെയ്യാം.സുസുകിയുടെ ഓള്‍ഗ്രിപ്പ് പ്രോ (4WD) സിസ്റ്റം ഉള്ള 1.5 ലിറ്റര്‍ K സീരിസ് പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, വലിയ മള്‍ട്ടിസ്ലോട്ട് ഗ്രില്‍, ചെറിയ ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് കാണാനാവുക. വശക്കാഴ്ച്ചയില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. പുതുതായി രൂപകല്‍പ്പന ചെയ്ത പിന്‍വാതിലുകള്‍ ജിംനിയുടെ ബോക്‌സി ബോഡി സ്‌റ്റൈലുമായി നന്നായി യോജിക്കുന്നുണ്ട്. 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീല്‍ബേസുമാണുള്ളത്. ഇന്റീരിയറിലലേക്കെത്തിയാല്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ടിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മധ്യഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന സൈഡ് മിററുകള്‍, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോംപാക്ട് എസ് യുവി സെഗ്മെന്റില്‍ വലിയ പ്രതീക്ഷകളോടെയാണ് ഫ്രോങ്ക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. വിസ്താരമായ ബോണറ്റ്, ആകര്‍ഷകമായ റൂഫ് റെയില്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 1.0 ലിറ്റര്‍ കെ സീരിസ് ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് ഡയറക്ട് ഇഞ്ചക്ഷന്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫൈവ് സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷന്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നി രണ്ടു തരത്തിലാണ് വാഹനം അവതരിപ്പിച്ചത്.

ഫ്രോങ്ക്‌സ്/ പിടിഐ

ഒന്‍പത് ഇഞ്ചുള്ള എച്ച് ഡി സ്മാര്‍ട്ട് പ്ലേ പ്രോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, 360 വ്യൂ ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, തുടങ്ങി നിരവധി ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. ആറു നിറത്തിലാണ് ഫ്രോങ്ക്‌സ് ഇറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com