വെറും 1750 രൂപ ഫീസായി അടയ്ക്കൂ!, ഒരു ലക്ഷം രൂപ വായ്പ; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന് പ്രചാരണം. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ മുദ്ര യോജന പ്രകാരം വായ്പ അനുവദിക്കും എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടക്കുന്നത്. സര്‍ക്കാരിന്റെ പേരിലുള്ള കത്ത് എന്ന നിലയിലാണ് പ്രചാരണം. 

സന്ദേശം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തില്‍ ഒരു സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംവിധാനം അറിയിച്ചു. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ അനുവദിക്കുമെന്നതാണ് കത്തിലെ ഉള്ളടക്കം. ഇത്തരത്തിലുള്ള ഒരു കത്ത് ധനകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടില്ലെന്നും ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. 

2015ലാണ് മോദി സര്‍ക്കാര്‍ മുദ്ര യോജന അവതരിപ്പിച്ചത്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി അവതരിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com