സ്റ്റിയറിങ്ങില്‍ തകരാര്‍: മാരുതി 87,599 കാറുകള്‍ തിരികെ വിളിക്കുന്നു

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ കാറുകള്‍ തിരികെ വിളിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ കാറുകള്‍ തിരികെ വിളിക്കുന്നു. എസ്പ്രസോ, ഈക്കോ മോഡലുകളിലുള്ള 87,599 കാറുകളാണ് തിരികെ വിളിക്കുന്നത്. സ്റ്റിയറിങ്ങ് ടൈ റോഡില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി.

2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15നും ഇടയിലുള്ള കാറുകളാണ് തിരികെ വിളിക്കുന്നത്. സ്റ്റിയറിങ്ങ് ടൈ റോഡില്‍ തകരാര്‍ ഉണ്ടാവാനുള്ള സാധ്യത സംശയിച്ചാണ് നടപടിയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അപൂര്‍വ്വം കേസുകളില്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങ് കണ്‍ട്രോളിനെയും ഇത് ബാധിച്ചെന്ന് വരാം. 

ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കും. പരിശോധനയ്ക്ക് ശേഷം തകരാര്‍ സംഭവിച്ച ഭാഗത്തിന് പകരം പുതിയത് സൗജന്യമായി മാറ്റിനല്‍കുമെന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com