76 വര്‍ഷത്തെ പാരമ്പര്യം; എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജ ചരിത്രമായേക്കും 

 പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജ ചരിത്രമായേക്കും
എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നം, ട്വിറ്റര്‍
എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നം, ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി:  പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജ ചരിത്രമായേക്കും. എയര്‍ഇന്ത്യയെ അടിമുടി പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ കൂടെ ഭാഗ്യചിഹ്നത്തിലും മാറ്റം വരുത്താന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മാറി വന്ന സാഹചര്യം കണക്കിലെടുത്താണ് ഭാഗ്യചിഹ്നത്തില്‍ മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ബിസിനസ് യാത്രക്കാരും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുമാണ്. ഇവര്‍ക്ക് മഹാരാജയുടെ പ്രാധാന്യം അറിയണമെന്നില്ല. 

പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഭാഗ്യചിഹ്നം കൊണ്ടുവരുന്ന കാര്യമാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്.എയര്‍പോര്‍ട്ട് ലോഞ്ചുകളിലും പ്രീമിയം ക്ലാസുകളിലും മഹാരാജ ചിത്രം ഉപയോഗിക്കുമെങ്കിലും ഇതിനെ ഭാഗ്യചിഹ്നമായി അവതരിപ്പിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 1946ലാണ് മഹാരാജ ചിഹ്നം രൂപകല്‍പ്പന ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com