യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ്; മെയില്‍ നടന്നത് 900 കോടി ഇടപാടുകള്‍, കൈമാറിയത് 14 ലക്ഷം കോടി രൂപ

രാജ്യത്തെ യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തെ യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ്. മെയ് മാസത്തില്‍ 14 ലക്ഷം കോടി രൂപ മൂല്യമുള്ള 900 കോടി ഇടപാടുകളാണ് നടന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യുപിഐ ഇടപാടുകളില്‍ 58 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

ഇടപാട് മൂല്യത്തില്‍ 43 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.2016ലാണ് യുപിഐ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടി രൂപയാണ് കൈമാറിയത്. 2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 84 ലക്ഷം കോടി മാത്രമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com