ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പ്; വരുന്നു ഇന്‍വിക്ടോ 

വിവിധോദ്ദേശ്യ കാറുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിവിധോദ്ദേശ്യ കാറുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി.ഇന്‍വിക്ടോ എന്ന പേരില്‍ ജൂലൈ അഞ്ചിന് വാഹനം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പാണ് അവതരിപ്പിക്കുന്നത്. മാരുതിക്ക് വേണ്ടി ഇന്‍വിക്ടോ ഉല്‍പ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക ടൊയോട്ടയാണ്. മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ ഇന്‍വിക്ടോയുടെ പ്രൊഡക്ഷന്‍ ഹബ്ബായി ടൊയോട്ടയുടെ ബിഡാഡി സൗകര്യം മാറും. ഇന്‍വിക്ടോ വിപണിയിലെത്തുന്നതോടെ, എംപിവി മോഡലുകളില്‍ മുന്‍നിരയില്‍ എത്താന്‍ സാധിക്കുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്.

ഹൈക്രോസില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങളുമായാണ് ഇന്‍വിക്ടോ വിപണിയിലെത്തുക. ഇതിന്റെ സ്‌പൈ ഇമേജ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. ഫ്രണ്ട് ബമ്പര്‍, ഗ്രില്ല്, ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ് അടക്കം ഹൈക്രോസില്‍ നിന്ന് ഏറെ പുതുമകളുമായാണ് ഇന്‍വിക്ടോ വരുന്നത്. വ്യത്യസ്തമായ അലോയ് വീലാണ് മറ്റൊരു സവിശേഷത. കാബിനിലും ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 

അകത്തളത്തില്‍ കാര്യമായ പരിഷ്‌ക്കാരങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതുമ നല്‍കാനായി അപ്‌ഹോള്‍സ്റ്ററിയിലും ഫീച്ചറുകളിലും ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്‍വിക്ടോ എംപിവി, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനോടെ മാത്രം ലഭ്യമാകുന്ന ആദ്യത്തെ മാരുതി സുസുക്കി കാറാവും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com