എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജ് വര്‍ധിപ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 03:41 PM |
Last Updated: 17th March 2023 03:41 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രോസസിങ് ഫീസ് വര്‍ധിപ്പിച്ചു. പുതുക്കിയ ചാര്‍ജ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
നിലവില്‍ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാര്‍ജ് അനുസരിച്ച് ഇത് 199 രൂപയും നികുതിയുമായാണ് മാറിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നവരുടെ ചാര്‍ജാണ് വര്‍ധിപ്പിച്ചത്. ഇക്കാര്യം ഉപഭോക്താക്കളെ ഇ-മെയില്‍ വഴി എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് അറിയിച്ചിട്ടുണ്ട്.
2022 നവംബറിലാണ് ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത്. പ്രോസസിങ് ചാര്‍ജ് 99 രൂപയും ജിഎസ്ടിയുമായാണ് വര്‍ധിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും സമാനമായ നിലയില്‍ പ്രോസസിങ് ഫീസ് ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വഴി വാടക അടയ്ക്കുന്നവരില്‍ നിന്ന് ഒരു ശതമാനം പ്രോസസിങ് ഫീസാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഫോണ്‍ നമ്പറിന് പകരം യൂസര്‍ നെയിം തെളിഞ്ഞ് വരും; ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ