തകര്‍ച്ചയിലായ ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാന്‍ യുബിഎസ്, ഓഹരിവില കുത്തനെ താഴ്ന്നു; ആഗോള വിപണിയിൽ ഇടിവ്, ഇന്ത്യയിലും നഷ്ടം

ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ആഗോള വിപണിയെ ബാധിച്ചു
ക്രെഡിറ്റ് സ്വിസ്, യുബിഎസ് ലോഗോ, ഫോട്ടോ/ എപി
ക്രെഡിറ്റ് സ്വിസ്, യുബിഎസ് ലോഗോ, ഫോട്ടോ/ എപി

സൂറിച്ച്:  ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ആഗോള വിപണിയെ ബാധിച്ചു. ലോകമൊട്ടാകെയുള്ള എല്ലാ ഓഹരി വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടന്നത്. ഏഷ്യന്‍ വിപണിയില്‍ നിക്കിയും ഹാംഗ് സെങും യൂറോപ്പ്യന്‍ വിപണിയില്‍ സിഎസിയും ജര്‍മ്മനിയുടെ ഡിഎഎക്‌സും അമേരിക്കന്‍ വിപണികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. പ്രധാനമായി ബാങ്കിങ് ഓഹരികളിലാണ് നഷ്ടം ഉണ്ടായത്. 

പ്രതിസന്ധിയിലായ സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വിസിനെ യുബിഎസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് പിറ്റേന്ന് ആണ് ആഗോള തലത്തിലെ ബാങ്കിങ് ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടത്. യുബിഎസ് ഓഹരികളില്‍ ഒന്‍പത് ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ ക്രെഡിറ്റ് സ്വിസ് 64 ശതമാനം ഇടിവോടെയാണ് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്. നിലവില്‍ യുബിഎസ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വിലയേക്കാള്‍ താഴെയാണ് ക്രെഡിറ്റ് സ്വിസിന്റെ ഓഹരിമൂല്യം. 

ആഗോള വിപണിയിലെ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ഒരു ഘട്ടത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 865 പോയന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 16900 പോയന്റില്‍ താഴെ എത്തി. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് , എസ്ബിഐ, ആക്‌സിസ് ബാങ്ക് അടക്കം ബാങ്കിങ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com