ആന്‍ഡ്രോയിഡ് കേസില്‍ 1338 കോടി രൂപയും അടച്ച് ഗൂഗിള്‍; രാജ്യത്ത് ആദ്യം 

ആന്‍ഡ്രോയിഡ് കേസില്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ മുഴുവന്‍ പിഴയും അടച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ആന്‍ഡ്രോയിഡ് കേസില്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ മുഴുവന്‍ പിഴയും അടച്ചു. കോംപറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴയാണ് ഗൂഗിള്‍ ഒടുക്കിയത്.ഒരു ഭീമന്‍ ടെക് കമ്പനി ഇന്ത്യയില്‍ പിഴ ഒടുക്കുന്നത് ആദ്യമായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടിലാണ് ഗൂഗിള്‍ തുക അടച്ചത്. ആന്‍ഡ്രോയിഡ് കേസില്‍ പിഴ ഒടുക്കാന്‍ 30 ദിവസത്തെ സമയമാണ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ അനുവദിച്ചിരുന്നത്. 

ആന്‍ഡ്രോയിഡ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയത്. 2022 ഒക്ടോബറിലാണ് ഗൂഗിളിന് പിഴ ചുമത്തി കൊണ്ടുള്ള ഉത്തരവ് ഉണ്ടായത്.

പിഴ ചുമത്തിയതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാന്‍ ഗൂഗിളിന് സാധിച്ചില്ല. കോംപറ്റീഷന്‍ കമ്മീഷന്റെ കണ്ടെത്തലില്‍ പിഴവ് ഉണ്ടെന്നും പരിധി ലംഘിച്ചതായുമാണ് ഗൂഗിള്‍ വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി, നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. 

മറ്റൊരു കേസില്‍ 936 കോടി രൂപയും കോംപറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴയിട്ടിട്ടുണ്ട്. പ്ലേ സ്റ്റോര്‍ പോളിസികളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ക്രമക്കേട് നടത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com