നിമിഷങ്ങള്‍ക്കകം ഒരു ബ്രാഞ്ചില്‍ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റാം; എസ്ബിഐയില്‍ ചെയ്യേണ്ടത് ഇത്രമാത്രം 

മുന്‍പ് ഒരു ബ്രാഞ്ചില്‍ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ബാങ്ക് അക്കൗണ്ട് മാറ്റണമെങ്കില്‍ ബ്രാഞ്ചില്‍ നേരിട്ട് പോകണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുന്‍പ് ഒരു ബ്രാഞ്ചില്‍ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ബാങ്ക് അക്കൗണ്ട് മാറ്റണമെങ്കില്‍ ബ്രാഞ്ചില്‍ നേരിട്ട് പോകണം. ഇപ്പോള്‍ ബ്രാഞ്ചില്‍ പോകാതെ തന്നെ ഓണ്‍ലൈനായി മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റാന്‍ സൗകര്യം ഉണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് വഴി മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ ബ്രാഞ്ചില്‍ പോകാതെ തന്നെ ഓണ്‍ലൈനായി ആവശ്യമുള്ള ബ്രാഞ്ചിലേക്ക് അക്കൗണ്ട് മാറ്റുന്നവിധം ചുവടെ:

ആദ്യം എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ onlinesbi.com ല്‍ കയറി ലോഗിന്‍ ചെയ്യുക

പേഴ്‌സണല്‍ ബാങ്കിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

യൂസര്‍ നെയിമിലും പാസ് വേര്‍ഡിലും ക്ലിക്ക് ചെയ്യുക

ഇ- സര്‍വീസ് തെരഞ്ഞെടുക്കുക

ട്രാന്‍സ്ഫര്‍ സേവിങ്‌സ് അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക

ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് തെരഞ്ഞെടുക്കുക

ബ്രാഞ്ചിന്റെ ഐഎഫ്എസ് സി  കോഡ് നല്‍കുക

എല്ലാം പരിശോധിച്ച ശേഷം കണ്‍ഫോമില്‍ അമര്‍ത്തുക

രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക

ദിവസങ്ങള്‍ക്കകം അക്കൗണ്ട് ആവശ്യപ്പെട്ട ബ്രാഞ്ചിലേക്ക് മാറ്റിയതായി വിവരം ലഭിക്കും 

യോനോ ആപ്പ് വഴിയും ഇത് ചെയ്യാവുന്നതാണ്

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com