ദിവസം 15 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ട്, ഉറക്കം ഓഫിസ് ടേബിളിലും, വീട്ടില്‍ വന്നാലും ചിന്തയില്‍ കമ്പനി: എഎം നായിക് 

എല്‍ ആന്‍ഡ് ടിയെ ഏറ്റെടുക്കാന്‍ ബിര്‍ല നീക്കം നടത്തിയപ്പോള്‍ തനിക്കു തുണയായത് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നെന്ന് നായിക്
എഎം നായിക്/ഫയല്‍
എഎം നായിക്/ഫയല്‍

മുംബൈ: ദിവസം പതിനഞ്ചു മണിക്കൂര്‍ ജോലി ചെയ്ത് ഒടുക്കം ഓഫിസ് ടേബിളില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്ന് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ചെയര്‍മാന്‍ എമിരറ്റസ് എഎം നായിക്. പതിനഞ്ചു മണിക്കൂര്‍ ജോലി ചെയ്ത് വീട്ടിലെത്തിയാലും പിന്നെയും ഒരു മണിക്കൂര്‍ കമ്പനിയെക്കുറിച്ച് ചിന്തിച്ചിരുന്നിട്ടുണ്ടെന്നും നായിക് പറഞ്ഞു. ജോലി സമയം ആഴ്ചയില്‍ എഴുപതു മണിക്കൂര്‍ ആക്കണമെന്ന, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ അഭിപ്രായത്തെത്തുടര്‍ന്നുള്ള ചര്‍ച്ച സജീവമായ പശ്ചാത്തലത്തിലാണ് നായിക്കിന്റെ വാക്കുകള്‍.

കമ്പനി നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞ ശേഷം ഇപ്പോള്‍ ആറു മണിക്കൂറാണ് ദിവസം ജോലി ചെയ്യുന്നതെന്ന് നായിക് പറഞ്ഞു. അതില്‍ രണ്ടു മണിക്കൂര്‍ കാരുണ്യ പ്രവര്‍ത്തനങ്ങളാണെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നായിക് പറഞ്ഞു.

എല്‍ ആന്‍ഡ് ടിയെ ഏറ്റെടുക്കാന്‍ ബിര്‍ല നീക്കം നടത്തിയപ്പോള്‍ തനിക്കു തുണയായത് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നെന്ന് നായിക് പറഞ്ഞു. കമ്പനി വന്‍ തോക്കിന്റെ പക്കലേക്കു പോവുന്നതു തടഞ്ഞത് സോഷ്യലിസ്റ്റ് ആയ ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ്. ഇക്കാലയളവിനിടെ ഒട്ടേറെ പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഇതില്‍ ചില പ്രധാനമന്ത്രിമാര്‍ പദവി നിലനില്‍ത്തിയത് എല്‍ ആന്‍ഡ് ടി ഉള്ളതുകൊണ്ടാണ്- നായിക് പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ചു വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com