ജോലി എഐ ചെയ്യും; ആമസോണ്‍ നൂറുകണക്കിനു പേരെ പിരിച്ചുവിടുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th November 2023 10:51 AM |
Last Updated: 18th November 2023 10:51 AM | A+A A- |

ആമസോണ്‍ നൂറുകണക്കിനു പേരെ പിരിച്ചുവിടുന്നു/ഫയല്‍ ചിത്രം
ന്യൂയോര്‍ക്ക്: ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് സര്‍വീസ് ആയ അലക്‌സ നൂറു കണക്കിനു പേരെ പിരിച്ചുവിടുന്നു. നിര്‍മിത ബുദ്ധിയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആമസോണ്‍ അലക്‌സ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ഡാനിയേല്‍ റൗച് ഇക്കാര്യം ഇമെയില്‍ വഴി ജീവനക്കാരെ അറിയിച്ചു.
നൂറുകണക്കിനു തസ്തികകള്‍ ഒഴിവാക്കുകയാണെന്നാണ് റൗച് മെയിലില്‍ അറിയിച്ചത്. കൃത്യമായി എത്രപേര്‍ക്കു തൊഴില്‍ പോവും എന്നു വ്യക്തമല്ല. യുഎസ്, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാരെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി 27,000 ഓളം പേരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഗെയ്മിങ്, മ്യൂസിക് വിഭാഗങ്ങളില്‍ ആയിരുന്നു കൂടുതല്‍ പിരിച്ചുവിടല്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
ലോകത്തെ ഏറ്റവും മോശം പാസ് വേര്‍ഡ്, ഒരു സെക്കന്‍ഡ് മതി ഹാക്ക് ചെയ്യാന്‍; പഠന റിപ്പോര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ