'ഫെമ നിയമം ലംഘിച്ചു, 9000 കോടി രൂപ അടയ്ക്കണമെന്ന് ഇഡി നോട്ടീസ്'; നിഷേധിച്ച് ബൈജൂസ് 

എഡ്യൂടെക്ക് ഭീമനായ ബൈജൂസിന് 9000 കോടി രൂപയുടെ ഇഡി നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്
ബൈജു രവീന്ദ്രന്‍/ ഫയൽ
ബൈജു രവീന്ദ്രന്‍/ ഫയൽ

ന്യൂഡല്‍ഹി: എഡ്യൂടെക്ക് ഭീമനായ ബൈജൂസിന് 9000 കോടി രൂപയുടെ ഇഡി നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് 9000 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ബൈജൂസിന് നോട്ടീസ് നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ബൈജൂസ് നിഷേധിച്ചു. അത്തരത്തില്‍ ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നതാണ് കമ്പനിയുടെ വിശദീകരണം.

2011നും 2023 നും ഇടയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപമായി 28,000 കോടി രൂപ ബൈജൂസിന് ലഭിച്ചു എന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ഇക്കാലയളവില്‍ വിദേശ നിക്ഷേപത്തിന്റെ പേരില്‍ കമ്പനി വിദേശരാജ്യങ്ങളില്‍ 9754 കോടി രൂപ അടച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പണം അടയ്ക്കാന്‍ ഇഡി ആവശ്യപ്പെട്ട് കൊണ്ട് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് എക്‌സില്‍ കുറിച്ചു. 'ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി നിഷേധിക്കുന്നു. അധികൃതരില്‍ നിന്ന് അത്തരത്തില്‍ ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല'- ബൈജൂസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com