കാര്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!, രണ്ടുലക്ഷം രൂപ വരെ ഡിസ്‌ക്കൗണ്ട്; ഉത്സവ സീസണില്‍ വമ്പന്‍ ഓഫറുമായി നിര്‍മ്മാതാക്കള്‍

സ്വന്തമായി ഒരു കാര്‍ എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്വന്തമായി ഒരു കാര്‍ എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഉത്സവ സീസണ്‍ പ്രമാണിച്ച് വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. 20000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ക്യാഷ് ഡിസ്‌ക്കൗണ്ടിന് പുറമേ എക്‌സ്‌ചേഞ്ച് ഓഫര്‍, ലോയല്‍റ്റി ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌ക്കൗണ്ടുകള്‍ തുടങ്ങി വിവിധ ഓഫറുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കാറിന്റെ ഘടകഭാഗങ്ങള്‍ക്ക് ഡീലര്‍മാരും ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 31വരെയാണ് വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വില്‍പ്പന കുറവുള്ള മോഡലുകള്‍ക്കാണ് പ്രധാനമായി ഓഫര്‍. കോംപാക്ട് ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകള്‍ക്ക് പുറമേ എസ് യുവി, സിഎന്‍ജി മോഡലുകള്‍ക്കും ഡിസ്‌ക്കൗണ്ട് ഉണ്ട്. പ്രധാന വാഹന നിര്‍മ്മാതാക്കളായ മാരുതി ആള്‍ട്ടോ, വാഗണ്‍ ആര്‍, എസ് പ്രസ്സോ, സെലേറിയോ എന്നിവയ്ക്ക് 61000 രൂപയാണ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചത്. സ്വിഫ്റ്റിന് 54000 രൂപ വരെ കുറച്ച് കിട്ടും.

ഹ്യുണ്ടായി വിവിധ മോഡലുകള്‍ക്ക് 10000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചത്. ഗ്രാന്‍ഡ് ഐ 10 നിയോസിന് 43000 രൂപയാണ് ഡിസ്‌ക്കൗണ്ട്.ഇവി സെഗ്മെന്റില്‍ ഹ്യുണ്ടായി അവതരിപ്പിച്ച കോന ഈ ദിവസങ്ങളില്‍ രണ്ടുലക്ഷം രൂപ വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കും.എക്‌സ് യുവി 300ന് 90000 രൂപയും ഇലക്ട്രിക് എക്‌സ് യുവി 400ന് ഒന്നേകാല്‍ ലക്ഷം രൂപയുമാണ് ഉത്സവ സീസണ്‍ പ്രമാണിച്ച് മഹീന്ദ്ര പ്രഖ്യാപിച്ച ഡിസ്‌ക്കൗണ്ട്.ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും ഓഫറുണ്ട്. യഥാക്രമം 70,000, 50000 രൂപ എന്നിങ്ങനെയാണ് ഡിസ്‌ക്കൗണ്ട്. ടൊയോട്ട ഹിലക്സ്, സിട്രോണ്‍ സി5 എയര്‍ക്രോസ്, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ് ഈ ദിവസങ്ങളില്‍ ഡിസ്‌ക്കൗണ്ട് ഓഫര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com