ഇന്ത്യയില്‍ ഐഫോണ്‍ ടാറ്റ നിര്‍മിക്കും; രണ്ടരവര്‍ഷത്തിനുള്ളില്‍ ഐഫോണ്‍ വിപണിയിലേക്ക് 

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം പ്രധാന വ്യവസായ ശൃംഖലയായ ടാറ്റ ഗ്രൂപ്പിന്
ഐഫോണ്‍, ഫയല്‍ ചിത്രം
ഐഫോണ്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം പ്രധാന വ്യവസായ ശൃംഖലയായ ടാറ്റ ഗ്രൂപ്പിന്. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐഫോണുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടരവര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മ്മാണം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

'ആഗോള ഇന്ത്യന്‍ ഇലക്ട്രോണിക്സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇതിന് പകരമായി  ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ സ്വീകരിച്ചുവരുന്നത്. ഇന്ത്യയെ തങ്ങളുടെ വിശ്വസ്ത ഉല്‍പ്പാദന പങ്കാളിയാക്കാന്‍ ആഗ്രഹിക്കുകയാണ് ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍. ഇതിലൂടെ ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ശക്തിയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്യും.'-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആപ്പിള്‍ വിതരണക്കാരായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഏകദേശം 12.5 കോടി ഡോളറിനാണ് ഏറ്റെടുക്കല്‍ നടന്നത്. ഇക്കാര്യം ബോര്‍ഡ് യോഗത്തില്‍ പ്രഖ്യാപിച്ചതായി വിസ്ട്രോണ്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഒരു ആഗോള വിതരണ ശൃംഖല കെട്ടിപ്പടുത്തുന്നതിന്  വിസ്‌ട്രോണ്‍ കമ്പനിക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com