സ്‌കിമിങ്ങില്‍ നിന്ന് സംരക്ഷണം; രാജ്യത്തെ ആദ്യ യുപിഐ എടിഎം, വിശദാംശങ്ങള്‍  

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് സാങ്കേതികവിദ്യയുടെ മുന്നേറ്റമാണ് ഓരോ ദിവസവും കണ്ടുവരുന്നത്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് സാങ്കേതികവിദ്യയുടെ മുന്നേറ്റമാണ് ഓരോ ദിവസവും കണ്ടുവരുന്നത്. ഇതില്‍ ഏറ്റവും പുതിയതാണ് വൈറ്റ് ലേബല്‍ യുപിഐ എടിഎം. സുരക്ഷിതമായി കാര്‍ഡ് ലെസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്നവിധമാണ് ഇതിലെ സാങ്കേതികവിദ്യ.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഹിറ്റാചി പേയ്‌മെന്റ് സര്‍വീസസാണ് രാജ്യത്തെ ആദ്യ വൈറ്റ് ലേബല്‍ യുപിഐ എടിഎം അവതരിപ്പിച്ചത്. കാര്‍ഡ് സ്‌കിമിങ് പോലെയുള്ള തട്ടിപ്പില്‍ നിന്ന് ഇടപാടുകാരന് സംരക്ഷണം നല്‍കുന്നതാണ് ഇതിലെ സാങ്കേതികവിദ്യ. എടിഎം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് എടിഎം കാര്‍ഡ് സ്‌കിമിങ്. സ്‌കിമിങ് ഉപകരണം എടിഎമ്മില്‍ രഹസ്യമായി സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുത്ത് പണം തട്ടാന്‍ സാധിക്കും. 

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് യുപിഐ എടിഎമ്മിന്റെ അടിസ്ഥാനം. കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയുന്ന വിധമാണ് ഇതില്‍ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് യുപിഐ വഴി പണം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലാണ് സേവനം നല്‍കുക. ഇന്ത്യയില്‍ വിദൂര പ്രദേശങ്ങളില്‍ പോലും കാര്‍ഡ്് ഇല്ലാതെ തന്നെ യുപിഐ വഴി പണം പിന്‍വലിക്കാന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.പണം നിക്ഷേപിക്കുന്നതിനുള്ള സൗകര്യം നല്‍കുന്ന ഏക വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്ററാണ് ഹിറ്റാച്ചി പേയ്‌മെന്റ്് സര്‍വീസസ്. 3000 എടിഎമ്മുകളിലാണ് ഈ സേവനം നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com