എല്‍ഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി ഇനി അഞ്ചുലക്ഷം, ടേം ഇന്‍ഷുറന്‍സും ഉയര്‍ത്തി; ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം 

എല്‍ഐസി ഏജന്റുമാരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എല്‍ഐസി ഏജന്റുമാരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഏജന്റുമാരുടെ 
ഗ്രാറ്റുവിറ്റി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി കേന്ദ്ര ധനമന്ത്രാലയം ഉയര്‍ത്തി. തൊഴിലിടത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഏജന്റുമാര്‍ക്കുള്ള ടേം ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലെ 3000-10,000 രൂപയില്‍നിന്ന് 25,000-1.5 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ജീവനക്കാരുടെ കുടുംബ പെന്‍ഷനും കൂട്ടി. 

അവസാന ശമ്പളത്തിന്റെ 30% എന്ന ഏകീകൃത നിരക്കിലായിരിക്കും ഇനി കുടുംബ പെന്‍ഷന്‍. ഇതുവരെ ഇത് 15% ആയിരുന്നു. ഉപേക്ഷിച്ച ഏജന്‍സി പുനരാരംഭിച്ചാല്‍ പഴയ കമ്മിഷന് അര്‍ഹതയുണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ 13 ലക്ഷത്തോളം എല്‍ഐസി ഏജന്റുമാര്‍ക്കും ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്കും ഗുണകരമായ തീരുമാനങ്ങളാണിവ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com