അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്തി;  17 മണിക്കൂര്‍ ക്യൂ നിന്നു; പുതിയ ആപ്പിള്‍ ഫോണ്‍ വാങ്ങി യുവാവ്

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്.
ഐഫോണ്‍ 15, image credit/ apple website
ഐഫോണ്‍ 15, image credit/ apple website

മുംബൈ: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോണ്‍ പ്രോ വാങ്ങാനായി യുവാവ് ക്യൂ നിന്നത് 17 മണിക്കൂര്‍.  മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നിലാണ് അഹമ്മദാബാദ് സ്വദേശി ഇത്രയേറെ മണിക്കൂര്‍ ക്യൂവില്‍ നിന്നത് 

വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് മുന്ന് മണിമുതല്‍ താന്‍ ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഐ ഫോണ്‍ വാങ്ങാനായി 17 മണിക്കൂര്‍ നേരമാണ് ക്യൂവില്‍ നിന്നത്. താന്‍ ഇതിനായി അഹമ്മദാബാദില്‍ നിന്നെത്തിയതാണെന്നും യുവാവ് പറഞ്ഞു.  ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നിലും സ്ഥിതി വ്യത്യസ്തമല്ല.

പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും നല്‍കി ഫോണുകള്‍ വാങ്ങാനാവും. പ്രീ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്റ്റോറുകളില്‍ നേരിട്ടെത്തി ഐഫോണ്‍ സീരീസ് ഫോണുകള്‍ വാങ്ങാം.ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്.

6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഐഫോണ്‍ 15 നും 15 പ്ലസിനും യഥാക്രമം 79,900 രൂപ, 89,900 രൂപ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോയും, 15 പ്രോ മാക്‌സും 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഓപ്ഷനുകളില്‍ ലഭ്യമാണ്.

ബ്ലാക്ക് ടൈറ്റേനിയം, വൈറ്റ് ടൈറ്റേനിയം, ബ്ലൂ ടൈറ്റേനിയം, നാച്വറല്‍ ടൈറ്റേനിയം കളര്‍ ഓപ്ഷനുകളാണ് പ്രോ മോഡലുകള്‍ക്കുണ്ടാവുക. 134900 രൂപയില്‍ വില ആരംഭിക്കുന്ന ഐഫോണ്‍ 15 പ്രോയ്ക്ക് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളുണ്ടാവും. 159,900 രൂപയില്‍ വില ആരംഭിക്കുന്ന 15 പ്രോ മാക്‌സിന് 256 ജിബി, 512ജിബി, 1 ടിബി വേരിയന്റുകളാണുണ്ടാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com