

ന്യൂഡല്‍ഹി: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍ഐ) പദ്ധതി അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആക്ടിവേഷന്‍, ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവയുടെ സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. ഡിസംബര്‍ 15 ആണ് പുതിയ സമയപരിധി. നേരത്തെ ഇത് നവംബര്‍ 30 ആയിരുന്നു.
'തൊഴിലുടമകള്‍ക്കായി, UAN ആക്ടിവേഷന്‍ തീയതിയും ബാങ്ക് അക്കൗണ്ടിന്റെ ആധാര്‍ സീഡിംഗും ഡിസംബര്‍ 15 വരെ നീട്ടിയിരിക്കുന്നു. എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതിന്, നടപ്പ് സാമ്പത്തിക വര്‍ഷം പുതുതായി ജോലിയില്‍ ചേര്‍ന്ന എല്ലാ ജീവനക്കാരും ഇത് ചെയ്തുവെന്ന് ഉറപ്പാക്കുക.'- ഇപിഎഫ്ഒ എക്‌സില്‍ കുറിച്ചു.
സംഘടിത മേഖലയിലെ തൊഴില്‍ വര്‍ധിപ്പിക്കാനാണ് ഇഎല്‍ഐ പദ്ധതി ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യം കൈമാറുന്നതാണ് (ഡിബിടി) പദ്ധതി. ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് യുഎഎന്‍ ആക്ടിവേഷന്‍, ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവ ചെയ്യണമെന്നാണ് ഇപിഎഫ്ഒ പറയുന്നത്.
പുതിയ ജീവനക്കാരെ നിയമിച്ചാല്‍ അവരുടെ പ്രോവിഡന്റ് ഫണ്ടില്‍ ഉടമ നല്‍കുന്ന വിഹിതം രണ്ടു വര്‍ഷം സര്‍ക്കാര്‍ നല്‍കുന്നതാണ് ഇഎല്‍ഐ പദ്ധതി. 3,000 രൂപ വരെയാണ് അനുവദിക്കുക. രാജ്യത്ത് 50 ലക്ഷം പേര്‍ക്കു പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു രാജ്യത്തെ സമ്പദ്ഘടനയ്ക്കും കരുത്താകുമെന്നാണു സര്‍ക്കാര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates