ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടുമാസത്തെ കനത്തവില്‍പ്പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ശക്തമായി തിരിച്ചുവന്ന് വിദേശനിക്ഷേപകര്‍. ഡിസംബറിന്റെ ആദ്യ രണ്ടാഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 22,766 കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയത്.
ആഗോള സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നവംബറില്‍ 21,612 കോടിയും ഒക്ടോബറില്‍ റെക്കോര്‍ഡ് തുകയായ 94,017 കോടിയുമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
ഓഹരിവിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഒക്ടോബറിലെ കണക്ക് റെക്കോര്‍ഡാണ്. സെപ്റ്റംബറില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 57,724 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഒക്ടോബറിലെ വലിയ തോതിലുള്ള പിന്‍വലിക്കല്‍. മൊത്തം പിന്‍വലിക്കലും നിക്ഷേപവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ഇതുവരെ 7747 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക