ഉയര്‍ന്ന ഇപിഎഫ് പെന്‍ഷന്‍; വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് ഒരു മാസം കൂടി സമയം, അവസാന അവസരം

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് വീണ്ടും സമയം നീട്ടി നല്‍കി ഇപിഎഫ്ഒ
Employers can file wage details till Jan 31 for higher pension
ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് വീണ്ടും സമയം നീട്ടി നല്‍കി ഇപിഎഫ്ഒഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് വീണ്ടും സമയം നീട്ടി നല്‍കി ഇപിഎഫ്ഒ. അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ച് ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. 3.1 ലക്ഷം അപേക്ഷകരുടെ ശമ്പള വിവരങ്ങളാണ് തൊഴിലുടമകള്‍ ഇനിയും അപ്ലോഡ് ചെയ്യാനുള്ളത്. ഇതിനോടകം നിരവധി തവണയാണ് സമയപരിധി ഇപിഎഫ്ഒ നീട്ടിനല്‍കിയത്.

2022 നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഉയര്‍ന്ന പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ ജീവനക്കാര്‍ തെരഞ്ഞെടുക്കുകയും തൊഴിലുടമകള്‍ അത് ശരിവെക്കുകയും ചെയ്യണം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ഓപ്ഷനുകള്‍/ജോയിന്റ് ഓപ്ഷനുകള്‍ സാധൂകരിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഇപിഎഫ്ഒ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

3.1 ലക്ഷം അപേക്ഷകരുടെ ശമ്പള വിവരങ്ങളാണ് തൊഴിലുടമകള്‍ ഇനിയും അപ്ലോഡ് ചെയ്യാനുള്ളത്. ഇതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചാണ് ഇപിഎഫ്ഒയുടെ നടപടി. തീര്‍പ്പാക്കാത്ത അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ജനുവരി 31 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇത് അവസാന അവസരമായിരിക്കുമെന്നും ഇപിഎഫ്ഒ അറിയിച്ചു. ലഭിച്ച 4.66 ലക്ഷം അപേക്ഷകളില്‍ തൊഴിലുടമകളോട് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ട്. വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് ജനുവരി 15നകം മറുപടി നല്‍കാനും തൊഴിലുടമകളോട് ഇപിഎഫ്ഒ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com