NPS Vatsalya
കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്പ്രതീകാത്മക ചിത്രം

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആലോചിക്കുന്നുണ്ടോ?, പുതുവര്‍ഷത്തില്‍ തുടങ്ങാം; എന്‍പിഎസ് വാത്സല്യ, സവിശേഷതകള്‍

കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി

പുതുവര്‍ഷത്തില്‍ കുട്ടികളുടെ ഭാവിക്കായി ഒരു നിക്ഷേപ പദ്ധതി ആലോചിക്കുന്നുണ്ടോ? കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സേവിംഗ്സ് ആരംഭിക്കാന്‍ സഹായിക്കുന്നു.

1. ആര്‍ക്കൊക്കെ ചേരാം?

NPS Vatsalya
പ്രതീകാത്മക ചിത്രം

ആധാര്‍, പാന്‍ കാര്‍ഡുകളുള്ള 18 വയസിന് താഴെയുള്ള ഇന്ത്യക്കാര്‍ , വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നിവരുടെ മാതാപിതാക്കള്‍ക്ക് ഈ നിക്ഷേപം ആരംഭിക്കാന്‍ കഴിയും. നോമിനിയായി രക്ഷാകര്‍ത്താവിന്റെ പേര് തന്നെ നല്‍കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും.

2. സേവനം ലഭിക്കുന്ന സ്ഥലങ്ങള്‍?

NPS Vatsalya
പ്രതീകാത്മക ചിത്രം

പ്രമുഖ ബാങ്കുകളുടെ ശാഖകള്‍, പോസ്റ്റ് ഓഫീസ് എന്നിവയില്‍ കൂടിയും പിഎഫ്ആര്‍ഡിഎ വെബ്‌സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാം.

3. നിക്ഷേപത്തുക?

NPS Vatsalya

കൈവശം ആയിരം രൂപ ഉണ്ടെങ്കില്‍ തന്നെ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഉയര്‍ന്ന തുകയ്ക്ക് പരിധിയില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുക അടയ്ക്കാന്‍ കഴിയാതെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ പോലും അടയ്ക്കാത്ത വര്‍ഷങ്ങളിലെ തുക ഒരുമിച്ച് അടച്ച് അക്കൗണ്ട് പിന്നിട് പുനരുജ്ജീവിപ്പിക്കാനാകും.

4. നിക്ഷേപം നടത്തുന്നത് എവിടെയെല്ലാം?

NPS Vatsalya
പ്രതീകാത്മക ചിത്രം

ഓരോരുത്തരുടെ താത്പര്യം അനുസരിച്ച് റിസക് കൂടിയ മേഖലയിലും സുരക്ഷിതമായ മേഖലയിലും നിക്ഷേപിക്കാനാകും. റിസ്‌ക് കൂടിയ, അതേപോലെ തന്നെ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാവുന്ന ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്. അതേപോലെ തന്നെ റിസ്‌ക് കുറഞ്ഞ എന്നാല്‍ നിശ്ചിത വരുമാനം പ്രതീക്ഷിക്കാവുന്ന കമ്പനി കടപ്പത്രങ്ങള്‍, റിസ്‌ക് തീരെ കുറഞ്ഞ എന്നാല്‍ പ്രതീക്ഷിക്കാവുന്ന വരുമാനവും തീരെ കുറഞ്ഞ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റ് ട്രസ്റ്റ്, ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ് തുടങ്ങിയ ബദല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിങ്ങനെ നാലു ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. അംഗീകൃത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍ നിന്ന് ഇഷ്ടമുള്ള ഫണ്ട് മാനേജറെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് അനുസരിച്ച് നികുതി ഇളവിന് പ്രയോജനപ്പെടുത്താം

5. ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ പിന്നീട് മാറാന്‍ സാധിക്കുമോ?

NPS Vatsalya

അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ഇവയില്‍ ഏതെങ്കിലുമൊരു നിക്ഷേപ സ്‌കീം തെരഞ്ഞെടുത്ത നിക്ഷേപകന് പിന്നീട് അതില്‍ നിന്ന് മാറണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ഇങ്ങനെ മാറാനുള്ള അവസരവും എന്‍പിഎസ് ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com