രൂപ എങ്ങോട്ട്?, 85.16ലേക്ക് കൂപ്പുകുത്തി; അഞ്ചുപൈസയുടെ നഷ്ടം, ഓഹരി വിപണി നേട്ടത്തില്‍

രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
Rupee falls 5 paise to hit all-time low of 85.16
85.16ലേക്ക് കൂപ്പുകുത്തി രൂപപ്രതീകാത്മക ചിത്രം
Updated on

മുംബൈ: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചു പൈസയുടെ നഷ്ടം നേരിട്ടതോടെ 85.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. തിങ്കളാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 85.11 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. തുടക്കത്തില്‍ ഒരു പൈസയുടെ നേട്ടം രേഖപ്പെടുത്തിയെങ്കിലും അത് അല്‍പ്പനേരം മാത്രമാണ് നീണ്ടുനിന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 72.85ലേക്ക് ഉയര്‍ന്നു. 0.30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 190 പോയിന്റ് ആണ് ഉയര്‍ന്നത്. ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com