കാലാവധി പൂര്‍ത്തിയായാല്‍ പ്രീമിയം തിരികെ; പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാല്‍ ഒറ്റത്തവണ തുകയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസികള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും
പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ്
പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ്

കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം തിരികെ ലഭിക്കുന്ന എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നീ രണ്ടു പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാല്‍ ഒറ്റത്തവണ തുകയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമകള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും നല്‍കുന്നതാണ് പദ്ധതികള്‍.

ആകസ്മിക വേളകളില്‍ പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോളിസി ഉടമകളെ സഹായിക്കുന്നതാണ് ഈ പദ്ധതികള്‍. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, താങ്ങാനാവുന്ന പ്രീമിയം തുടങ്ങിയവയാണ് സവിശേഷതകള്‍.

ഏഴ്, പത്ത്, 15 വര്‍ഷങ്ങളായുള്ള പ്രീമിയം അടവു കാലാവധി ഈ പദ്ധതികളില്‍ തെരഞ്ഞെടുക്കാം. പത്തു മുതല്‍ 30 വര്‍ഷം വരെയുള്ള പോളിസി കാലാവധി തെരഞ്ഞെടുക്കാനുമാവും. ഇരു പദ്ധതികളിലും കുറഞ്ഞ പരിരക്ഷാ തുക 25 ലക്ഷം രൂപയാണ്. സരള്‍ സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. സ്മാര്‍ട്ട് സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിധിയില്ല.

പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ്
കാനറ ബാങ്കിന് 3,656 കോടി രൂപ ലാഭം; 27 ശതമാനത്തിന്‍റെ വര്‍ധന

ആദായ നികുതി നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും പദ്ധതികളില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com