ന്യൂഡല്‍ഹി: സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായ ബിബേക് ഡെബ്രോയ് (69) അന്തരിച്ചു. 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. ബിബേക് ഡെബ്രോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
സാഹിത്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. അമൃത് കാലിന്റെ സാമ്പത്തിക ചട്ടക്കൂടിനുമുള്ള ധനമന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെയും അധ്യക്ഷനായിരുന്നു ഡെബ്രോയ്. വരുമാനവും സാമൂഹിക അസമത്വവും, ദാരിദ്ര്യം, നിയമ പരിഷ്‌കരണങ്ങള്‍, റെയില്‍വേ പരിഷ്‌കരണങ്ങള്‍, ഇന്‍ഡോളജി എന്നിവയില്‍ ഡെബ്രോയ്് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
മേഘാലയയിലെ ഷില്ലോങ്ങില്‍ 1955 ജനുവരി 25 ന് ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ഡെബ്രോയ് ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായിരുന്നു ഉപരിപഠനം. പിന്നീട്, ഗവേഷണത്തിനായി ട്രിനിറ്റി കോളേജ് സ്‌കോളര്‍ഷിപ്പില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക