ഒരു ലഡു എടുക്കാനുണ്ടോ? എക്സ്ട്രാ ഒരെണ്ണമുണ്ടോ?... ചാറ്റിൽ നിറയെ ചോദ്യങ്ങളാണ്. സംഭവം എന്താണെന്നല്ലേ... ദീപാവലി കളറക്കാൻ ഗൂഗിൾ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണൽ ഗെയിമാണിത്.
ആറ് ലഡുവാണ് ഉപഭോക്താവ് ഒപ്പിക്കേണ്ടത്. അങ്ങനെ ആറെണ്ണമായാൽ 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു.
ഒക്ടോബർ 21 മുതൽ തന്നെ ഗൂഗിൾ പേ ഇതു തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് വരെ ലഡുക്കളി തുടരും.
കളർ, ഡിസ്കോ, ട്വിങ്കൾ, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകൾ. ഈ ലഡു കിട്ടണമെങ്കിൽ ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ നടത്തണം. എപ്പോഴും ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണെങ്കിൽ അക്കൗണ്ടിൽ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പൺ ചെയ്ത് നോക്കിയാൽ എത്ര കിട്ടി എന്നു മനസിലാകും. പലർക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും.
കൈയിൽ ആറിൽ കൂടുതൽ ലഡു ഉണ്ടെങ്കിൽ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകൾക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാൽ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവർക്കും 51 രൂപയാണ് കിട്ടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക