കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍?, അഞ്ചുലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയ്ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യണം; പരാതിക്ക് നമ്പര്‍, രജിസ്‌ട്രേഷന്‍ രീതി അറിയാം

ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നേരത്തെ തന്നെ അംഗങ്ങളായ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചുലക്ഷം രൂപ വരെയുള്ള സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തണം
Ayushman Bharat Vay Vandana Card
ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഹാജരാക്കണംimage credit: ians
Published on
Updated on

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നേരത്തെ തന്നെ അംഗങ്ങളായ 70 കഴിഞ്ഞവര്‍, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചുലക്ഷം രൂപ വരെയുള്ള സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തണം. ചികിത്സാ ആവശ്യത്തിന് എംപാനല്‍ ചെയ്ത ആശുപത്രിയിലെത്തുന്നവര്‍ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഹാജരാക്കണം.

ഏതു ചികിത്സയാണോ വേണ്ടത് അതിന് അനുയോജ്യമായ ആശുപത്രി തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഏതൊക്കെ ആശുപത്രികളാണ് പദ്ധതിയിലുള്ളതെന്ന് അറിയാന്‍ www.dashboard.pmjay.gov.in സന്ദര്‍ശിക്കുക. രാജ്യത്താകെ 30,000ലേറെ ആശുപത്രികള്‍ പദ്ധതിക്ക് കീഴിലുണ്ട്. കേരളത്തില്‍ 588 ആശുപത്രികളാണ് ഉള്ളത്.പൂര്‍ണമായും കാഷ്‌ലെസ് ചികിത്സയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കുള്ള ഫീസ് ആശുപത്രിയിലേക്ക് സര്‍ക്കാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഗുണഭോക്താക്കള്‍ക്ക് എംപാനല്‍ഡ് ആശുപത്രി ചികിത്സ നിഷേധിക്കുന്നതായി പരാതി ലഭിച്ചാല്‍ ആറു മണിക്കൂറിനുള്ളില്‍ പരിഹാരം കാണും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ 14555 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും വഹിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്ളവര്‍ക്ക് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. അതായത് സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം(സിജിഎച്ച്എസ്) എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂറ്ററി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്) എന്നിങ്ങനെയുള്ള പൊതു ഇന്‍ഷുറന്‍സ് പദ്ധതികളുടെ കീഴില്‍ വരുന്നവര്‍ക്കാണ് ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് സ്‌കീം തെരഞ്ഞെടുക്കാനുള്ള അവസരം ഉള്ളത്.

ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ പങ്കുവെയ്ക്കും. അതായത് ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൊത്തത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ മാത്രമേ ലഭിക്കൂ. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുത്ത കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന അന്നുമുതല്‍ തന്നെ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

രജിസ്‌ട്രേഷനുള്ള നടപടിക്രമം

ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in),ആയുഷ്മാന്‍ മൊബൈല്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം

വെബ്‌സൈറ്റോ മറ്റോ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ രജിസ്‌ട്രേഷന് വീട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ സഹായിക്കാം

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപിയാണ് ഇതിന് വേണ്ടത്

ആധാര്‍ മാത്രമാണ് പദ്ധതി രജിസ്‌ട്രേഷന് ആവശ്യമായ അടിസ്ഥാനരേഖ

ഗുണഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റിയും യോഗ്യതയും ആധാര്‍ ഇ-കെവൈസിയിലൂടെ പരിശോധിക്കാം

വയസ്, താമസിക്കുന്ന സംസ്ഥാനം എന്നിവ തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com