ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഐപിഒയ്ക്ക് ഇന്ന് തുടക്കം. സ്വിഗ്ഗിയുടെ ഓഹരി വാങ്ങാന്‍ ഇന്നുമുതല്‍ എട്ടുവരെ അപേക്ഷിക്കാം. 11,327 കോടി രൂപ സമാഹരിച്ച് വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമാണ് ഐപിഒ.
തിങ്കളാഴ്ചയാണ് ഓഹരികള്‍ അനുവദിക്കുക. നവംബര്‍ 13നാണ് സ്വിഗ്ഗി വിപണിയില്‍ ലിസ്റ്റ് ചെയ്യുക. 371-390 രൂപ എന്നതാണ് പ്രൈസ് ബാന്‍ഡ്.ഒരു ലോട്ടില്‍ 38 ഓഹരികളാണ് ഉള്‍പ്പെടുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ കുറഞ്ഞത് ഒരു ലോട്ടിനെങ്കിലും അപേക്ഷിക്കണം. കൂടുതല്‍ ഓഹരികള്‍ വേണ്ടവര്‍ക്ക് 38 ഓഹരികളുടെ ഗുണിതങ്ങള്‍ എന്ന നിലയില്‍ അപേക്ഷിക്കാം. ചെറുകിട നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ കുറഞ്ഞത് 532 ഓഹരികള്‍ക്ക് അപേക്ഷിക്കണം.
വന്‍കിട നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ പരിധി വീണ്ടും കൂടും. കുറഞ്ഞത് 2584 ഓഹരികള്‍ക്ക് വേണ്ടി അപേക്ഷിക്കണം. ഇതിനായി ഏകദേശം 10ലക്ഷത്തില്‍പ്പരം രൂപ മുടക്കേണ്ടതായി വരും. സ്വിഗ്ഗിയുടെ േ്രഗ മാര്‍ക്കറ്റ് പ്രീമിയം അഞ്ചു ശതമാനമാണ്. അതായത് നിലവിലെ പ്രൈസ് ബാന്‍ഡിനേക്കാള്‍ 20 രൂപ പ്രീമിയമാണ് അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ ഈ പ്രീമിയം പൂര്‍ണമായി ശരിയാകണമെന്നില്ല എന്ന് വിദഗ്ധര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക