Honda electric scooter launch in India on November 27
ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍പ്രതീകാത്മക ചിത്രം

ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍, ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുമായി ഹോണ്ട; നവംബര്‍ 27ന് ലോഞ്ച്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Published on

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐസിഇ (internal combustion engine ) സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം ഉള്ളതിനാല്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്‌കൂട്ടറാകാമെന്നാണ് പ്രതീക്ഷ. ഐസിഇ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആക്ടിവ, ഡിയോ എന്നി മോഡലുകളാണ് ജനപ്രീതി നേടിയത്.

ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടീവ എന്ന പേര് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി.

ആക്ടിവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ 110 സിസി ഐസിഇ സ്‌കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന കരുത്തുറ്റ ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക എന്നാണ് സൂചന. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്‌കൂട്ടര്‍ വരാനാണ് സാധ്യത. ഇത് ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.

സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍-ദി-എയര്‍) അപ്ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ഉണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com