വില 6.79 ലക്ഷം, 25.71 കിലോമീറ്റര്‍ മൈലേജ്; പുതിയ ഡിസയര്‍ വിപണിയില്‍

വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു
Suzuki Dzire Bags 5-Star Global NCAP Rating
CNG വേരിയന്റിന് 33.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കുംIMAGE CREDIT: MARUTI SUZUKI
Published on
Updated on

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ നാലാംതലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.79 ലക്ഷം രൂപ (ഡല്‍ഹി എക്‌സ്‌ഷോറൂം വില) മുതലാണ് വില. ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ഡിസയറിന്റെ പെട്രോള്‍ വേര്‍ഷനാണ് വിപണിയില്‍ എത്തുക.

സ്വിഫ്റ്റ് പോലെ തന്നെ lxi, vxi,zxi, zxi+ എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ഡിസയര്‍ വില്‍പ്പനയ്ക്ക് എത്തുക. ഓട്ടോമാറ്റിക് ട്രിമ്മുകളും ഓഫറിലുണ്ടാകും. ബേസ് മോഡലായ lxi വേരിയന്റില്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭ്യമാകില്ല. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റിന്റെ ലഭ്യത vxi,zxi വേരിയന്റുകളില്‍ മാത്രമാണ് ലഭിക്കുക.

മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലിന് ലിറ്ററിന് 24.79 കിലോമീറ്ററും എഎംടി ബോക്‌സിന് 25.71 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. സിഎന്‍ജി വേരിയന്റിന് 33.73 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഡിസയറിന്റെ കളര്‍ ശ്രേണിയില്‍ ആകെ 7 കളര്‍ ഓപ്ഷനുകളുണ്ട്. gallant red, nutmeg brown, alluring blue, bluish black, magma grey, arctic white, splendid silver എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍. വലിയ ഒമ്പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫാക്‌സ്- വുഡന്‍ ഡാഷ്‌ബോര്‍ഡും ട്രിമ്മും പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്. അധിക ഫീച്ചറുകളില്‍ സണ്‍റൂഫും 360 ഡിഗ്രി കാമറയും ഉള്‍പ്പെടുന്നു. 80 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കുന്ന പുതിയ 1.2 ലിറ്റര്‍, ത്രീ- സിലിണ്ടര്‍ z- സീരിസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക.

മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചത്. ഒരു മാരുതി സുസുക്കി മോഡല്‍ ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com