വിസ്താര പറന്നകന്നു, രാജ്യത്ത് ഇനി ഫുള്‍ സര്‍വീസ് കാരിയര്‍ ആയി എയര്‍ ഇന്ത്യ മാത്രം

ആദ്യ ആഭ്യന്തര സര്‍വീസ് എഐ2984 വിമാനം 1.20-ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തി
 first flight of the integrated Air India-Vistara entity took off for Mumbai from Doha
വിസ്താര വിമാനം
Updated on
1 min read

ന്യൂഡല്‍ഹി: പത്തു വര്‍ഷത്തെ സര്‍വീസിനു ശേഷം, ടാറ്റ- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര ചരിത്രത്തിലേക്ക്. ഇന്നു പുലര്‍ച്ചെ അവസാന സര്‍വീസ് നടത്തി വിസ്താര വ്യോമയാന രംഗത്തുനിന്ന് പിന്‍വാങ്ങി. എയര്‍ ഇന്ത്യ -വിസ്താര ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യ ബ്രാന്‍ഡില്‍ പുതിയ സര്‍വീസുകള്‍ തുടങ്ങി. വിസ്താര അരങ്ങൊഴിഞ്ഞതോടെ രാജ്യത്തെ ഏക ഫുള്‍ സര്‍വീസ് കാരിയര്‍ ആയി എയര്‍ ഇന്ത്യ മാറി.

എയര്‍ ഇന്ത്യ- വിസ്താര ലയന ശേഷമുള്ള ആദ്യത്തെ വിമാനം ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എഐ2286 വിമാനം പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്. ഇരുകമ്പനികളുടെയും ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആണ് ഇത്.

ആദ്യ ആഭ്യന്തര സര്‍വീസ് എഐ2984 വിമാനം 1.20-ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തി. വിസ്താര ഫ്ലൈറ്റ് കോഡ് 'യുകെ' എന്നതില്‍ നിന്ന് 'എഐ2' എന്നായി മാറി.

2022 നവംബറില്‍ ആണ് വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതായുള്ള പ്രഖ്യാപനമുണ്ടായത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണിത്. ലയനം പൂര്‍ത്തിയാകുന്നതോടെ സിംഗപ്പുര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുണ്ടാകും.

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013-ലാണ് വിസ്താര നിലവില്‍ വന്നത്. 2015 ജനുവരി ഒമ്പത് ആദ്യ സര്‍വീസും നടത്തി. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു കമ്പനിയുടെ ആസ്ഥാനം 70 വിമാനങ്ങളുമായി 350 സര്‍വിസുകളാണ് വിസ്താര ദിവസവും നടത്തിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com