ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നോയിഡ ആസ്ഥാനമായുള്ള റോബോട്ടിക് സ്ഥാപനമായ ആഡ്വെര്‍ബ് ടെക്നോളജീസ് ഇന്ത്യയുടെ റോബോട്ടിക്സ് വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. റീട്ടെയില്‍, ഊര്‍ജം, ഫാഷന്‍ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് 2025 ഓടെ എഐ അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടുകള്‍ പുറത്തിറക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. ടെസ്ല, ബോസ്റ്റണ്‍ ഡൈനാമിക്സ്, തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാരുമായി മത്സരിക്കാന്‍ ഒരുങ്ങി ആഗോള ഹ്യൂമനോയിഡ് റോബോട്ടിക്സ് വിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനാണ് കമ്പനി പദ്ധതിയിടുന്നത്.
'വിരസമായ'3D' ജോലികള്‍ ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ ഭാഗമായാണ് ഹ്യൂമനോയിഡ് റോബോട്ടിക്സിലേക്കുള്ള ഞങ്ങളുടെ കടന്നുകയറ്റം'- ആഡ്വെര്‍ബിന്റെ സഹസ്ഥാപകനും സിഇഒയുമായ സംഗീത് കുമാര്‍ പറഞ്ഞു. റിലയന്‍സുമായുള്ള തന്ത്രപരമായ പങ്കാളിത്തം പ്രയോജനപ്പെടുത്തി മുന്നേറാനാണ് കമ്പനി പദ്ധതിയിടുന്നത്. വികസന പ്രക്രിയയില്‍ ജിയോയുടെ എഐ പ്ലാറ്റ്ഫോമും 5ജി സേവനങ്ങളും പ്രയോജനപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ഹ്യൂമനോയിഡ് റോബോട്ടുകളില്‍ അത്യാധുനിക ജിപിയു സാങ്കേതികവിദ്യയാണ് പ്രധാന ഫീച്ചര്‍. വിവിധ ഭൂപ്രദേശങ്ങളില്‍ നാവിഗേറ്റ് ചെയ്യാനും സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാനും അവരെ പ്രാപ്തരാക്കുന്നു. ചലനാത്മക പരിതസ്ഥിതികളില്‍ സ്വയംഭരണരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി വിഷ്വല്‍ ആന്‍ഡ് ലാംഗ്വേജ് ആക്ഷന്‍ (വിഎല്‍എ) സാങ്കേതികവിദ്യയുമായി ഇതിനെ സംയോജിപ്പിക്കും. ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടുകള്‍ക്ക് 20,000 മുതല്‍ 25,000 ഡോളര്‍ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഹ്യൂമനോയിഡുകള്‍ നിര്‍മ്മിക്കുന്നതിന് 'വലിയ പണം' ആവശ്യമാണെന്ന് സംഗീത് കുമാര്‍ സമ്മതിച്ചു. എന്നാല്‍ റോബോട്ട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന ചൈന ഉള്‍പ്പെടെയുള്ള ആഗോള കളിക്കാരുമായി മത്സരിക്കുന്നതില്‍ കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക