ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ ദുര്‍ബലമാക്കുന്നത്.
വ്യാപാരത്തിനിടെ ഡോളറിനെതിരെ 84.4275 ആയി കുറഞ്ഞതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തിയത്. 84.42 എന്ന റെക്കോര്‍ഡ് താഴ്ചയാണ് തിരുത്തിയത്. എന്നാല്‍ 10.30 ഓടേ 84.4175 എന്ന നിലയിലേക്ക് രൂപ തിരിച്ചുകയറി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ കാരണമാകാം രൂപയുടെ നഷ്ടം കുറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതിനിടെ ബിഎസ്ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 എന്നിവ 0.7 ശതമാനം വീതം ഇടിഞ്ഞു. അമേരിക്കയില്‍ ഗൗതം അദാനിക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയത്. അദാനി ഗ്രൂപ്പ് കമ്പനികള്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പ്രധാന കമ്പനികളായ അദാനി എന്റര്‍പ്രൈസസ് 20 ശതമാനവും അദാനി ഗ്രീന്‍ 18 ശതമാനവും ഇടിഞ്ഞതോടെയാണ് ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത മറ്റു സ്ഥാപനങ്ങളുടെ ഓഹരികളും താഴ്ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക