ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ വ്യാജനോട്ടുകളില്‍ വന്‍ വര്‍ധനയെന്ന ധനമന്ത്രാലയം. 500 രൂപാ നോട്ടുകളുടെ വ്യാജനോട്ടുകള്‍ 300 ശതമാനം വര്‍ധിച്ചതായി ധനമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ വ്യാജനോട്ടുകള്‍ 166 ശതമാനം കൂടിയെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, നോട്ട് നിരോധനം വന്‍ പരാജയമാണെന്നതാണ് ഇത് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
2019 സാമ്പത്തിക വര്‍ഷത്തില്‍ വ്യാജ അഞ്ഞൂറ് രൂപ നോട്ടുകളുടെ എണ്ണം 2186 കോടിയായിരുന്നെങ്കില്‍ 2023 സാമ്പത്തിക വര്‍ഷത്തോടെ 9111 കോടി ആയി വര്‍ധിച്ചെന്നാണ് കണക്കുകള്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8571 കോടിയായി കുറഞ്ഞു.
മൊത്തം കറന്‍സിയില്‍ അഞ്ഞൂറ് രൂപ നോട്ടിന്റെ വിഹിതം 86 ശതമാനമായി ഉയര്‍ന്നുവെന്നാണ് മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് അറിയിച്ചത്. 2024 മാര്‍ച്ച് വരെയുള്ള കണക്കാണിത്. ഒരുവര്‍ഷം മുന്‍പ് ഇത് 77.1 ശതമാനമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക