ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സിറോസ് കോംപാക്ട് എസ്യുവിയുടെ ടീസര്‍ പുറത്തിറക്കി കിയ. വാഹനത്തിന് പനോരമിക് സണ്‍റൂഫ് ആയിരിക്കുമെന്ന സൂചനയും ടീസറിലൂടെ കമ്പനി നല്‍കുന്നുണ്ട്. കിയ സിറോസ് സീരീസില്‍ സോനെറ്റിന് മുകളില്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രാന്‍ഡ് എസ്യുവിയെ ടണ്‍ കണക്കിന് സവിശേഷതകളാല്‍ നിറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷ. 360-ഡിഗ്രി കാമറ, ആറ് എയര്‍ബാഗുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, അഡാസ്(അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ട്) ഫീച്ചര്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇബിഡി സഹിതമുള്ള എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ട്.
എസ്യുവിയുടെ ബോക്സി ഡിസൈനോടു കൂടിത സ്‌ട്രേറ്റ് ബാക്ക് കൂടുതല്‍ ക്യാബിന്‍ സ്‌പേസ് നല്‍കുന്നതിന് സഹായിക്കും. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സോനെറ്റിനേക്കാള്‍ മികച്ച ക്യാബിന്‍ സ്‌പേസ് നല്‍കും. വിന്‍ഡ്ഷീല്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളുടെ സാന്നിധ്യത്തോടൊപ്പം അഡാസ് ഫീച്ചറുകളുടെ സാന്നിധ്യത്തിലേക്കും ടീസര്‍ സൂചന നല്‍കുന്നു. ടൈഗര്‍ നോസ് ഗ്രില്ലിന്റെ ഇരുവശത്തും ലംബമായി എല്‍ഇഡി ലൈറ്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഡിആര്‍എല്ലുകള്‍ വാഹനത്തിന് പുത്തന്‍ ലുക്ക് നല്‍കുന്നു.
ക്യാബിന്റെ ഫീലിനെ പുതുമയുള്ളതാക്കുന്നത് പനോരമിക് സണ്‍റൂഫാണ്. ഇതോടൊപ്പം, വാഹനത്തിന്റെ മുമ്പ് ചോര്‍ന്ന സ്‌പൈ ഷോട്ടുകള്‍ ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ് എന്നിവയും മുഖ്യ ആകര്‍ഷണമാണ്. കിയ സിറോസിന്റെ പവര്‍ട്രെയിനിന്റെ വിശദാംശങ്ങള്‍ ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, എസ്യുവിക്ക് ഇലക്ട്രിക്, ഐസിഇ പവര്‍ട്രെയിന്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാന്‍ഡ് ആദ്യം വാഹനത്തിന്റെ ഐസില്‍ പതിപ്പും തുടര്‍ന്ന് ഇവി പതിപ്പും പുറത്തിറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക