ഏകാന്ത യാത്രകള്‍ ആനന്ദദായകവും അതുല്യവുമായ അനുഭവമാണ് പകരുന്നത്. ഏകദേശം 30ശതമാനം ഇന്ത്യന്‍ വനിതാ സഞ്ചാരികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അന്തര്‍ദേശീയവും ആഭ്യന്തരവുമായ യാത്രകള്‍ നന്നായി എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ യാത്ര സുഗമവും സമ്മര്‍ദരഹിതവുമാക്കാന്‍, പണം കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യവും ആവശ്യമാണ്. ഇതിന് സഹായിക്കുന്ന ചില പ്രധാന ഉപായങ്ങള്‍ ചുവടെ:
ഉറച്ച പ്ലാനോട് കൂടി യാത്ര ആരംഭിക്കുക. ദൈനംദിന ചെലവുകള്‍ മുന്‍കൂട്ടി കണക്കാക്കുന്നതാണ് നല്ലതാണ്. താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയവയ്ക്ക് വരുന്ന ചെലവുകള്‍ മുന്‍കൂട്ടി മനസിലാക്കി ബജറ്റ് തയ്യാറാക്കുക. യാത്രാ ഇന്‍ഷുറന്‍സിനായി പണം നീക്കിവെയ്ക്കാന്‍ മറക്കരുത്. നന്നായി ആസൂത്രണം ചെയ്ത് തയ്യാറാക്കിയ ബജറ്റ് സമ്മര്‍ദ്ദരഹിതമായി യാത്ര ചെയ്യാനും ആസ്വദിക്കാനും സഹായിക്കും.
യാത്രാവേളയില്‍ കൈയില്‍ അധികം പണം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസത്തേക്ക് ആവശ്യമുള്ളത് മാത്രം കൊണ്ടുപോയി വ്യത്യസ്ത സുരക്ഷിത സ്ഥലങ്ങളില്‍ പണം സൂക്ഷിക്കുന്നത് നല്ലതാണ്.വസ്ത്രത്തിനുള്ളില്‍ ഒരു മറഞ്ഞിരിക്കുന്ന മണി ബെല്‍റ്റില്‍ പണം സൂക്ഷിക്കുന്നത് ഒരു പരിധി വരെ സുരക്ഷിതമാണ്. ലോക്ക് ചെയ്യാവുന്ന ബാഗ് കൈയില്‍ കരുതുന്നതും നല്ലതാണ്. ദൈനംദിന ചെലവുകള്‍ക്ക് ആവശ്യമായ പണം മാത്രം വാലറ്റില്‍ സൂക്ഷിക്കുക. ഇത് കൂടുതല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. പോക്കറ്റടിക്കാരന്‍ നമ്മുടെ കൈവശം ഇത്രയും പണം മാത്രമേകൈവശം ഉള്ളൂ എന്ന് കരുതാന്‍ ഇത് സഹായിക്കും.
അന്തര്‍ദേശീയ ഇടപാടുകള്‍ക്ക് വിശ്വസനീയമായ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം ഒരു മികച്ച ഓപ്ഷനാണ്. വേഗത്തില്‍ പണം കൈമാറാന്‍ ഇത് സഹായിക്കും. കൂടാതെ വിനിമയനിരക്കും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരിക്കും. വിദേശത്തുള്ള സുഹൃത്തുക്കളെ സന്ദര്‍ശിക്കാനാണ് പോകുന്നതെങ്കില്‍ അവര്‍ക്ക് പണം കൈമാറുന്നതും നല്ല ഓപ്ഷനാണ്. അതുവഴി പ്രാദേശിക കറന്‍സിയില്‍ പണം പിന്‍വലിക്കാനും സഹായകമാകും. അമിത എടിഎം ഫീസും മോശം വിനിമയ നിരക്കും ഒഴിവാക്കാനും ഇതുവഴി സാധിക്കും.
സൈ്വപ്പ് ചെയ്യുന്നതിന് മുമ്പ്, ബാങ്ക് കാര്‍ഡ് ഫീസിനെ കുറിച്ച് മനസ്സിലാക്കുക. വിദേശ ഇടപാടുകള്‍ക്ക് വരുന്ന ചാര്‍ജിനെ കുറിച്ചും വിനിമയ നിരക്കുകളെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം. വ്യത്യസ്ത കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനിടെ പര്‍ച്ചേയ്‌സ് ചെയ്യുമ്പോഴും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും മറഞ്ഞിരിക്കുന്ന ഹിഡന്‍ ഫീസിനെ കുറിച്ച് ധാരണ വേണം.
ഒരു പുതിയ നഗരത്തില്‍ കാലുകുത്തുന്നതിനുമുമ്പ്, ആ പ്രദേശത്തെ തട്ടിപ്പുകളെ കുറിച്ച് ഗൃഹപാഠം ചെയ്യുന്നത് നല്ലതാണ്. തന്ത്രങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് വാലറ്റ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മികച്ച പ്രതിരോധമാണ്.
ഒരു പുതിയ നഗരം എക്‌സ്‌പ്ലോര്‍ ചെയ്യുന്നതിനുള്ള ബജറ്റ് സൗഹൃദ മാര്‍ഗമാണ് പൊതുഗതാഗതം. ടാക്‌സികള്‍ പരമാവധി ഒഴിവാക്കുക. പകരം പ്രാദേശിക ബസുകളോ മെട്രോകളോ ട്രെയിനുകളോ അറിയുക. പല നഗരങ്ങളും ഡേ പാസുകളോ ട്രാവല്‍ കാര്‍ഡുകളോ വാഗ്ദാനം ചെയ്യുന്നു
തിരക്കില്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യുന്നത് ഫ്‌ലൈറ്റുകള്‍, ഹോട്ടലുകള്‍, എന്നിവയിലെ ചെലവുകള്‍ കുറയ്ക്കും. ടൂറിസ്റ്റുകളുടെ തിരക്ക് കുറവുള്ള സമയം കണ്ടെത്താന്‍ കുറച്ച് ഗവേഷണം നടത്തുന്നത് നല്ലതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക