മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചതായും രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് ചികിത്സ തേടിയത് എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ രത്തന്‍ ടാറ്റയെ പ്രവേശിപ്പിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് രത്തന്‍ ടാറ്റ എക്‌സില്‍ കുറിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എന്നെ കുറിച്ച് ചിന്തിച്ചതില്‍ നന്ദി' എന്ന ആമുഖത്തോടെയാണ് രത്തന്‍ ടാറ്റ കുറിപ്പ് പങ്കുവെച്ചത്. 'പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്തുള്ള മെഡിക്കല്‍ ചെക്ക് അപ്പിന്റെ ഭാഗമായാണ് ആശുപത്രിയില്‍ പോയത്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. നിലവില്‍ ഞാന്‍ ആരോഗ്യവാനാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു'- രത്തന്‍ ടാറ്റ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക