50 എംപി കാമറ, IP64 റേറ്റിങ്; റെഡ്മി നോട്ട് 14 ഉടൻ ഇന്ത്യൻ വിപണിയിൽ

അടുത്തിടെയാണ് ഷവോമിയുടെ ഉപകമ്പനിയായ റെഡ്മി പുതിയ സ്മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്
REDMI PHONES
റെഡ്മി നോട്ട് 14 ഉടൻ ഇന്ത്യൻ വിപണിയിൽ image credit: REDMI
Published on
Updated on

ന്യൂഡൽഹി: അടുത്തിടെയാണ് ഷവോമിയുടെ ഉപകമ്പനിയായ റെഡ്മി പുതിയ സ്മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 14 ഫൈവ് ജിയ്‌ക്കൊപ്പം നോട്ട് 14 പ്രോ, നോട്ട് 14 പ്രോ പ്ലസുമാണ് അവതരിപ്പിച്ചത്. ഇതിന്റെ ആഗോള ലോഞ്ച് ഉടൻ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

റെഡ്മി നോട്ട് 14 ഫൈവ് ജിക്ക് 6.67-ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് നിരക്കും 2,100 nits-ൻ്റെ ഏറ്റവും ഉയർന്ന തെളിച്ചവുമാണ് മറ്റൊരു സവിശേഷത. 12GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജുമാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. MediaTek Dimensity 7050 SoC ആണ് ഇതിന് കരുത്തുപകരുക.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന നോട്ട് 14 ഫൈവ് ജിയ്ക്ക് 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,110mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ഇമേജിംഗിനായി, OIS പിന്തുണയുള്ള 50MP Sony LYT-600 പ്രൈമറി സെൻസറും 2MP സെക്കൻഡറി കാമറയും ഉൾപ്പെടെയുള്ള ഒരു ഡ്യുവൽ കാമറ സജ്ജീകരണമുണ്ട്. മുന്നിൽ 16MP സെൽഫി കാമറയാണ് ഒരുക്കിയിരിക്കുന്നത്.

IP64 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയും ഫോണിൻ്റെ സവിശേഷതകളാണ്. നോട്ട് 14 ഫൈവ് ജിക്ക് പുറമേ, മറ്റ് രണ്ട് റെഡ്മി നോട്ട് 14 പ്രോ മോഡലുകളും ആഗോളതലത്തിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com