5സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക് സസ്‌പെന്‍ഷന്‍, ആദ്യത്തെ 300 സിസി ഫ്‌ളെക്സ് ഫ്യുവല്‍ ബൈക്കുമായി ഹോണ്ട; 1,70,000 രൂപ വില

ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്‌ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ
honda cb 300 flex fuel
സിബി300എഫ് ഫ്‌ളെക്സ് ഫ്യുവല്‍ മോഡല്‍
Updated on
1 min read

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്‌ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). സിബി300എഫ് ഫ്‌ളെക്സ് ഫ്യുവല്‍ എന്ന മോഡല്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡല്‍ ഒരൊറ്റ വേരിയന്റിലും സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും.

1,70,000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബുക്കിങ് തുടങ്ങി. 2024 ഒക്ടോബര്‍ അവസാന വാരം മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട ബിഗ്വിങ് ഡീലര്‍ഷിപ്പുകളിലും സിബി300എഫ് ഫ്‌ളെക്സ് ഫ്യുവല്‍ ലഭ്യമാകും.

ഇ85 ഇന്ധനം (85% എഥനോള്‍, 15% പെട്രോള്‍) വരെ വഴങ്ങുന്ന 293.52 സിസി, ഓയില്‍കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിനാണ് സിബി300എഫ് ഫ്‌ളെക്‌സ് ഫ്യൂവലിന്റെ കരുത്ത്. ഇത് 18.3 കിലോ വാട്ട് പവറും 25.9 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

റൈഡ് കൂടുതല്‍ സുഗമമാക്കാനും സുരക്ഷയ്ക്കുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍ചാനല്‍ എബിഎസ്, ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഗോള്‍ഡന്‍ കളര്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്‌സ്, 5സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകളും സിബി300എഫ് ഫ്‌ളെക്‌സ് ഫ്യൂവലിലുണ്ട്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, ഓള്‍എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍. പുതിയ മോഡല്‍ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള കമ്പനിയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Honda CB500 Bookings Open
Avore EX1 and EX2 Range Launched
Honda unveils new QC3 electric scooter
honda adv 160
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com