രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണ്‍; റിയല്‍മിയുടെ ജിടി 7 പ്രോ അടുത്ത മാസം ഇന്ത്യയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ആയ ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
Realme GT 7 Pro
ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍image credit: REALME
Published on
Updated on

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ആയ ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണായിരിക്കും ഇത്.

സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ക്വാല്‍കോമിന്റെ പുതിയ മുന്‍നിര ചിപ്സെറ്റാണ് സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ്. ഷവോമി, വണ്‍പ്ലസ്, ഓപ്പോ എന്നിവ പോലുള്ള കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ ചിപ്സെറ്റ് ഉപയോഗിച്ച് ഫോണുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ആദ്യമായി അവതരിപ്പിച്ച് വിപണിയില്‍ തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റിയല്‍മി.

ചൈനയില്‍ ഈ മാസം തന്നെ ഈ ഫോണ്‍ അവതരിപ്പിക്കും. പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ്, പുനര്‍രൂപകല്‍പ്പന ചെയ്ത കാമറ ഐലന്‍ഡ് അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വരുന്നത്. വാട്ടര്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ട് ഐപി 68/ 69 റേറ്റിങ്ങാണ് മറ്റൊരു ഫീച്ചര്‍. 6,500mAh ബാറ്ററി, 120W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ, മുന്നില്‍ 50 എംപി സോണി ഐഎംഎക്‌സ് 906 പ്രൈമറി കാമറ, 8 എംപി അള്‍ട്രാ വൈഡ് കാമറ, പിന്നില്‍ 50 എംപി സോണി IMX882 ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ക്വാല്‍കോമിന്റെ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറും സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com