ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു. ഡല്‍ഹി അടക്കം തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പ്ലാറ്റ്‌ഫോം ഫീസ് ആയി പത്തുരൂപയാണ് ചുമത്തുന്നത്.
പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് സൊമാറ്റോ സ്ഥിരീകരിച്ചു. വിവിധ നഗരങ്ങളില്‍ പ്ലാറ്റ്‌ഫോം ഫീസ് വ്യത്യാസപ്പെടാം. എന്നാല്‍ ഏതെല്ലാം നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയില്ല.
ഉത്സവ സീസണിലെ തിരക്കിനിടയില്‍ പ്ലാറ്റ്ഫോം ഫീസ് 10 രൂപയായി വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ റെഗുലേറ്ററി ഫയലിങ്ങില്‍ സൊമാറ്റോ സ്ഥിരീകരിച്ചു. ചില നഗരങ്ങളില്‍ ഉടനീളം ബുധനാഴ്ച പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിച്ചതായാണ് കമ്പനി നല്‍കിയ വിശദീകരണം.
'ഞങ്ങളുടെ പ്ലാറ്റ്ഫോം ഫീസിലെ ഇത്തരം മാറ്റങ്ങള്‍ ഒരു പതിവ് ബിസിനസ് കാര്യമാണ്, കാലാകാലങ്ങളില്‍ ഇത് ചെയ്യാറുണ്ട്. ഓരോ നഗരത്തിനും നിരക്കില്‍ വ്യത്യാസമുണ്ടാകാം,'- സൊമാറ്റോ പറഞ്ഞു. എന്നാല്‍ ഏത് നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ദ്ധിപ്പിച്ചതെന്നും എത്രയാണെന്നും കമ്പനി വ്യക്തമാക്കിയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക