ഗൂഗിള്‍ പേ ഇടപാട് ഇനി വിദേശത്തും, സേവനം വിപുലീകരിക്കുന്നു

വിദേശത്ത് വച്ചും യുപിഐ സംവിധാനം ഉപയോഗിച്ച് യഥേഷ്ടം ഇടപാട് നടത്താന്‍ സാധിക്കുന്നത് ഇനി വിദൂരമല്ല
ഗൂഗിള്‍ പേ , ഫയൽ
ഗൂഗിള്‍ പേ , ഫയൽ

ന്യൂഡല്‍ഹി: വിദേശത്ത് വച്ചും യുപിഐ സംവിധാനം ഉപയോഗിച്ച് യഥേഷ്ടം ഇടപാട് നടത്താന്‍ സാധിക്കുന്നത് ഇനി വിദൂരമല്ല. ഇന്ത്യയ്ക്ക് വെളിയിലേക്കും യുപിഐ പേയ്‌മെന്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു. 

വിദേശത്ത് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാര്‍ക്ക് പണം കൈവശം കരുതുന്നതിന് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്.

ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തില്‍ പ്രധാനമായി മൂന്ന് കാര്യങ്ങളാണ് പറയുന്നത്. വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക അടക്കമുള്ള കാര്യങ്ങളാണ് ധാരണാപത്രത്തില്‍ പറയുന്നത്. വിദേശത്ത് വച്ച് യുപിഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും ധാരണാപത്രത്തില്‍ പറയുന്നു. 

വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡുകള്‍ എന്നിവ  ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയുമെന്നും ധാരണാപത്രത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com